DUBAI KMCC Thalassery

MAIN OFFICE Al Baraha, Behind Dubai Hospital PO Box 55576 Dubai, United Arab Emirates, Dubai, 55576
DUBAI KMCC Thalassery DUBAI KMCC Thalassery is one of the popular Social Service located in MAIN OFFICE Al Baraha, Behind Dubai Hospital PO Box 55576 Dubai, United Arab Emirates ,Dubai listed under Social Services in Dubai , Organization in Dubai ,

Contact Details & Working Hours

More about DUBAI KMCC Thalassery

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC ) ഇന്ന് ജന ഹൃദയങ്ങളിൽ ആലെഖനം ചെയ്യപ്പെട്ട മഹിതമായ നാമമാണ് . സമൂഹത്തിന്റെ സകലമാന മേഖലകളിലും അതിൻറെ പ്രവർത്തനങ്ങളും പദ്ധതികളും എത്തിചേരുന്നുണ്ട് എന്നത് അതിശയോക്തിപരമായ ഒരു കാര്യമല്ല .
തലശ്ശേരി മണ്ഡലത്തിലെ നിർദനരും നിരാലംബരുമായ കുടുംബങ്ങളുടെ ജീവിതാവിശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും പ്രവാസ മണ്ണിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയാണ് ദുബൈ തലശ്ശേരി മണ്ഡലം കെ.എം.സി.സി ഈ കഴിഞ്ഞ കാലങ്ങളിൽ വളരെ വിപുലമല്ലെങ്കിലും സമൂഹത്തിനു ആവിശ്യമായ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് . തലശ്ശേരി സർക്കാർ ആശുപത്രിയിൽ ഒന്നര ലക്ഷം രൂപ ചെലവു ചെയ്ത് കൊണ്ട് സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കുകയുണ്ടായി . ഇതിൻറെ ഫലമായി ആശുപത്രിയിൽ എത്തുന്നവർക്ക് നിർലോഭമായി ചൂട് വെള്ളം ലഭിക്കുകയാണ്. ചാലിൽ നായനാർ കോളനിയിൽ 5 കുഴൽ കിണറുകളും സ്ഥാപിക്കുകയുണ്ടായി . കൂടാതെ നിർധനരായ 25 കുടുംബങ്ങൾക്ക് പ്രതിമാസം 1000/- രൂപയുടെ രേഷാൻ നൽകി വരുന്നു. കോടിയേരി മലബാർ കാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്കും കൂടിരിപ്പുകാർക്കും 6 മാസം സൗജന്യ ഭക്ഷണം നൽകുകയുമുണ്ടായി . ഇതിനു പുറമേ 4 സഹോദരങ്ങൾക്ക് സ്വയം തൊഴിൽ പദ്ധതി എന്നാ നിലക്ക് ഓടോറിക്ഷകൾ നൽകി കൊണ്ട് അവരെ സ്വയം പര്യാപ്തരാക്കി . അതിനു പുറമേ രോഗ ചികിത്സാ , വിദ്യാഭ്യാസ സഹായങ്ങൾ, സ്ത്രീകൾക്ക് തയ്യൽ മെഷിനുകൾ കഷ്ടത അനുഭവിക്കുന്ന സഹോദരങ്ങൾക്കുള്ള സഹായങ്ങൾ ഇപ്പോയും തുടരുകയും ചെയ്യുന്നു
ഈ വർഷം (2015) ഞങ്ങൾ തലശ്ശേരി മണ്ഡലത്തിലെ നിർദ്ധനരായ 7 കുടുംബങ്ങൾക്ക് ബൈത്തു റഹ്മ നിർമിച്ചു നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. മനുഷ്യൻറെ അടിസ്ഥാന ആവിശ്യങ്ങളിൽ പ്രതനമായ ഒരു ഭവനം എന്ന സ്വപ്നം യദാർത്യമാക്കാൻ സാദിക്കാതെ അനേകം കുടുംബങ്ങൾ പട്ടിണിയും പരിവട്ടവുമായി ചെറ്റകുടിലുകളിൽ അന്തിയുറങ്ങാൻ ഹത ഭാഗ്യരായി കഴിയുകയാണ് . അവർക്ക് സ്നേഹമസ്യണമായ ഒരു കൈത്താങ്ങ് ആവുക എന്ന പ്രചോതനമാണ് ഈ ഒരു പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് . ഇതിനു പുറമേ തലശ്ശേരി ചാലിൽ കടലോര മേഖലകളിൽ രോഗങ്ങളും ദുരിതങ്ങളുമായി കഴിയുന്നവർക്ക് ഒരാശ്വാസമെന്ന നിലയിൽ ഒരു മെഗാ സൗജന്യ മെഡിക്കൽ കേമ്പും അതിൽ നിന്ന് തിരന്നെടുക്കുന്ന മാരകമായ രോഗമുള്ളവർക്ക് ചികിത്സയും ആവിശ്യമെങ്കിൽ സർജറിയും സൗജന്യമയി ചെയ്തു കൊടുക്കാനുള്ള ഒരു പദ്ധതി നടത്തുവാനും തീരുമാനിച്ചിരിക്കുന്നു .
അത് പോലെ വേറൊരു വലിയ പദ്ധതി കൂടി ഞങ്ങളുടെ അജണ്ടയിൽ ഒരുങ്ങി വരുന്നു
തലശ്ശേരി ഗവണ്മെ ന്റ് ഹോസ്പിറ്റലിൽ ഏറെക്കാലമായി ഒരു അത്യാധുനിക മോർച്ചറിയുടെ ആവശ്യകത ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ട്. മോർച്ചറി സന്ദർശിച്ച എതോരാൾകും അവിടെയുള്ള പരിതാപകരമായ അവസ്ഥ മനസ്സിലാക്കാൻ കയിഴും . പൊസ്റ്റ്മൊർട്ടത്തിനു ശേഷമുള്ള മനുഷ്യാവയവ അവശിഷ്ടങ്ങൾ തെരുവ് നായ്ക്കൾ കടിച്ചു കൊണ്ടു പോകുന്ന അത്രയും ദയനീയമായ അവസ്ഥയാണ്‌ ചില സമയത്ത് അവിടെ കാണാൻ കഴിയുക . ഇത്തരം സാഹചര്യം കണക്കിൽ എടുത്ത് കൊണ്ട് ഒരു അത്യാദുനിക മോർച്ചറിയുടെ നിർമാണം ഞങ്ങളുടെ അജണ്ടയിൽ ഒരുങ്ങി വരുന്നു .അതിൻറെ പ്രാരംഭ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു ...

പ്രവാസ ജീവിതത്തിൽ കരുണ വറ്റാത്ത ഇത്തരം പ്രവർത്തികൾ ചെയ്യാൻ തലശ്ശേരി മണ്ഡലം KMCC എന്ന സംഘടനയ്ക്ക് താങ്ങും തണലും ആകുന്നത് ഒരു കൂട്ടം നല്ല ആളുകളുടെ അകമഴിഞ്ഞ സഹായ സഹകരണം ഒന്നു കൊണ്ട് മാത്രമാണ് .അത്തരം ആളുകൾക്ക് സർവ്വ ശക്തൻ ഇരു ലോകത്തും അനുഗ്രഹം വർഷിക്കട്ടെ ..آمين

സർവശക്തൻ നമ്മുടെ പ്രവർത്തനങ്ങൾ സ്വീകാര്യ യോഗ്യമായ ഒരു സൽക്കർമ്മമായി മാറ്റട്ടേ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ ജൈത്രയാത്ര തുടരുകയാണ് ....

Map of DUBAI KMCC Thalassery